മാവിലാകടപ്പുറം പ്രിയദർശിനി ക്ലബ് കെട്ടിടം ഉദ്ഘാടനം ചെയ്തു
1540365
Monday, April 7, 2025 1:06 AM IST
തൃക്കരിപ്പൂർ: മാവിലാകടപ്പുറം പ്രിയദർശിനി ആർട്സ് ആന്റ് സ് പോർട്സ് ക്ലബിനായി നിർമിച്ച എം.ടി.മുഹമ്മദ് കുഞ്ഞി ഹാജി സ്മാരക മന്ദിരത്തിന്റെയും ക്ലബിന്റെ 27-ാം വാർഷികാഘോഷത്തിന്റെയും ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി നിർവഹിച്ചു.
മന്ദിരത്തിലെ ഉമ്മൻ ചാണ്ടി സ്മാരക ഹാൾ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ ഫോട്ടോ അനാഛാദനം നിർവഹിച്ചു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി മുഖ്യാതിഥിയായി. ഇ.കെ.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
കെ.അശോകൻ, കെ.പി.പി.രതീഷ്, കെ.വി.ഗംഗാധരൻ, കെ.പി.പ്രകാശൻ, സാജിദ് മൗവൽ, പി.കുഞ്ഞിക്കണ്ണൻ, കെ.വി.വിജയൻ, എം.അബ്ദുൾ സലാം, കെ.സിന്ധു, സുമ കണ്ണൻ, എം.ടി.ബുഷ്റ, സി.ദേവരാജൻ, എം.ടി.ഷഫീഖ്, കെ.എം.സുരാഗ്, കെ.ശീലൻ എന്നിവർ പ്രസംഗിച്ചു.
സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ ഡോ.എം.കെ.സുബൈർ, കബഡി താരം റിതിൻ മാവിലാടം, മാവിലാകടപ്പുറം എംഎയുപി സ്കൂളിൽ നിന്ന് വിരമിക്കുന്ന മുഖ്യാധ്യാപകൻ റസാഖ് പുനത്തിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.