എംഡിഎംഎയുമായി അറസ്റ്റില്‍
1540194
Sunday, April 6, 2025 6:55 AM IST
കാസര്‍ഗോഡ്: കാറില്‍ കടത്തുകയായിരുന്ന 2.419 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. പെക്ക ബാലടുക്കയിലെ പി.എം.അഷ്റിന് അന്‍വാസ് (32), നീര്ച്ചാല് കന്യപ്പാടിയിലെ എന്‍.ഹമീര്‍ (29) എന്നിവരാണ് അറസ്റ്റില്‍.
ഇന്നലെ പുലര്‍ച്ചെ 1.35നു മായിപ്പാടിയില്‍ നടത്തിയ വാഹനപരിശോധയിലാണ് കാസര്‍ഗോഡ് എക്സൈസ് റേഞ്ചിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ.ജോസഫും സംഘവും ഇരുവരെയും പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി.രഞ്ജിത്, മുഹ്മദ കബീര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ.വി.പ്രശാന്ത്കുമാര്‍, സി.എം.അമല്‍ജിത്, വി.ടി.ഷംസുദ്ദീന്, ടി.സി.അജയ്, വി.നിഖില്‍, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.