ജില്ലയില്‍ വേനല്‍മഴയുടെ കുളിര്; അങ്ങിങ്ങ് നാശം
1541008
Wednesday, April 9, 2025 1:50 AM IST
കാഞ്ഞങ്ങാട്: ദിവസങ്ങള്‍ നീണ്ട ഒളിച്ചുകളിക്കുശേഷം കൊടുംചൂടില്‍ ആശ്വാസം പകര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വേനല്‍മഴ പെയ്തു. കാഞ്ഞങ്ങാട് നഗരത്തിലും മലയോര മേഖലകളിലും സാമാന്യം നല്ല മഴയാണ് ലഭിച്ചത്.
വേനലില്‍ വാടിത്തളര്‍ന്ന കാര്‍ഷിക വിളകള്‍ക്കും മഴ ആശ്വാസമായി. പലയിടങ്ങളിലും മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടായി.
മരങ്ങള്‍ പൊട്ടിവീണ് അങ്ങിങ്ങ് നാശനഷ്ടങ്ങളും ഉണ്ടായി. പലയിടങ്ങളിലും വൈദ്യുതിയും മുടങ്ങി.