ടാറ്റ ആശുപത്രിയില്‍ 4.5 കോടിയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി: എംഎല്‍എ
1540192
Sunday, April 6, 2025 6:55 AM IST
ഉദുമ: ടാറ്റ ആശുപത്രിയില്‍ പുതിയ ഒപി, ഐപി ബ്ലോക്കുകളുടെ നിര്‍മ്മാണത്തിനായി 4.5 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു. ആശുപത്രിയുടെ ഒപി ബ്ലോക്കിനായി 2024-25 വര്‍ഷത്തെ എന്‍എച്ച്എം ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ 4.05 കോടി രൂപ അനുവദിച്ചിരുന്നു.
പ്രവൃത്തിക്ക് ഉടന്‍ സാങ്കേതികാനുമതി നല്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ ഇടപെടല്‍ നടത്തമെന്ന് എംഎല്‍എ അറിയിച്ചു.ടാറ്റ ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച ആശുപത്രി പിന്നീട് ജില്ലാ ആശുപത്രിയുടെ അനുബന്ധ ആശുപത്രിയായി പ്രവര്‍ത്തിക്കുന്നതിനായി ഭരണചുമതലയും നിയന്ത്രണവും ജില്ലാ പഞ്ചായത്തിന് കൈമാറിയിരുന്നു.
അതിന്റെ ഭാഗമായി അനുബന്ധ ആശുപത്രിയായി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ആരംഭിക്കുന്നതിനായി 23.75 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നേരത്തെ നല്‍കിയിരുന്നു.