ലോകാരോഗ്യ ദിനാചരണം നടത്തി
1540666
Tuesday, April 8, 2025 12:55 AM IST
പാണത്തൂർ: ജില്ലാ നിയമസേവന അതോറിറ്റിയുടെയും പനത്തടി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. വാർഡ് മെംബർ ബി.സജിനിമോൾ ഉദ്ഘാടനം ചെയ്തു.
ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്നേഹ അധ്യക്ഷതവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എ.ജെ.ബൈജു വിഷയാവതരണം നടത്തി. ജെപിഎച്ച്എൻ ഡോണമോൾ സണ്ണി, ആശ പ്രവർത്തക ജയശ്രീ, ബി.കെ.സജിത, ലീഗൽ സർവീസസ് വോളണ്ടിയർ മഹേശ്വരി, ശാരിക എന്നിവർ പ്രസംഗിച്ചു.
പരിപാടിയോടനുബന്ധിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും അനീമിയ സ്ക്രീനിംഗ് ക്യാമ്പ്, ജീവിതശൈലീരോഗ നിർണയ ക്യാമ്പ് എന്നിവ നടത്തി.മെൻസ്ട്രൽ കപ്പ് വിതരണവും നടത്തി.