വൈദ്യുതി മോഷണ പരിശോധനയുടെ വിശദാംശങ്ങള്‍ കെട്ടിട ഉടമയ്ക്ക് കൈമാറണം: മനുഷ്യാവകാശ കമ്മീഷന്
1540364
Monday, April 7, 2025 1:06 AM IST
കാസര്‍ഗോഡ്: വൈദ്യുതി മോഷണം സംബന്ധിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് അര്‍ധരാത്രി വീട്ടില്‍ നടത്തിയ പരിശോധനയുടെ വിശദാംശങ്ങള്‍ വീട്ടുടമയ്ക്ക് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ്. കാസര്‍ഗോഡ് വിദ്യാനഗര്‍ ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് മേധാവിക്കാണ് കമ്മീഷന് നിര്‍ദേശം നല്‍കിയത്.
അര്‍ധരാത്രി വീട്ടില്‍ നടത്തിയ വൈദ്യുതി മോഷണ പരിശോധനക്കെതിരെ ചെറുവത്തൂര്‍ കൊവ്വല്‍ സ്വദേശി സമര്‍പ്പിച്ച പരാതിയിലാണ് പരാതിക്കാരന് വിവരം കൈമാറാന്‍ കമ്മീഷന് നിര്‍ദേശിച്ചത്.വൈദ്യുതി മോഷണ പ്രതിരോധനസേനയില് നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി.
ഫോണില്‍ ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പരാതിക്കാരന്റെ വീട്ടില്‍ പരിശോധന നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രിസിറ്റി നിയമമനുസരിച്ച് വൈദ്യുതി ബോര്‍ഡ് ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉപഭോക്താക്കളുടെ മീറ്റര്‍ പരിശോധിക്കാന്‍ അധികാരമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജില്ലയില്‍ കണ്ടെത്തിയിട്ടുള്ള വൈദ്യുതി മോഷണങ്ങളില്‍ ഏറിയ പങ്കും രാത്രികാല പരിശോധന വഴി കണ്ടെത്തിയിട്ടുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ചുള്ള രഹസ്യവിവരങ്ങള്‍ മറ്റാര്‍ക്കും കൈമാറാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.തുടര്‍ന്നാണ് പരാതിക്കാരന് വിവരങ്ങള്‍ കൈമാറാന്‍ കമ്മീഷന് നിര്‍ദേശം നല്‍കിയത്.