ട്രെയിനില്‍ യുവതിയോട് മോശമായി പെരുമാറിയ സൈനികന് അറസ്റ്റില്‍
1540242
Sunday, April 6, 2025 7:16 AM IST
നീലേശ്വരം: ട്രെയിന്‍ യാത്രക്കിടെ മോശമായി പെരുമാറിയ സൈനികന് അറസ്റ്റില്‍. കണ്ണൂര്‍ താഴെചൊവ്വയിലെ ജ്യോതിഷ് (47) ആണ് അറസ്റ്റിലായത്. മംഗളൂരുവിലേക്ക് പോവുകയായിരുന്ന മലബാര്‍ എക്സ്പ്രസില്‍ ഇന്നലെ രാവിലെയാണ് സംഭവം. പയ്യന്നൂരില്‍ ട്രെയിന്‍ കയറിയ യുവതി നീലേശ്വരം സ്റ്റേഷനില്‍ ഇറങ്ങാന്‍ ശ്രമിക്കവേയാണ് പരാതിക്കിടയായ സംഭവം നടന്നത്. യുവതിയുടെ പരാതിയില്‍ ജ്യോതിഷിനെ കാസര്‍ഗോഡ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.