36 കി.മീ കുരിശിന്റെ വഴിയുമായി ആകാശപ്പറവകളുടെ കൂട്ടുകാർ
1541007
Wednesday, April 9, 2025 1:50 AM IST
പാണത്തൂർ: വിവിധ ഇടവകാ സമൂഹവും ഭക്തസംഘടനകളും ആകാശപ്പറവകളും അവരുടെ കൂട്ടുകാരും സംയുക്തമായി 50 നോമ്പിന്റെ ചൈതന്യമുൾക്കൊണ്ട് വർഷങ്ങളായി നാൽപ്പതാം വെള്ളിയാഴ്ച നടത്തി വരാറുള്ള കുരിശിന്റെ വഴി 11നു പാണത്തൂർ സെന്റ് മേരീസ് പള്ളിയിൽ നിന്നും രാവിലെ ആറിന് ഇടവക വികാരി ഫാ. വർഗീസ് ചെരിയംപുറത്തിന്റെ നേതൃത്വത്തിലുള്ള വിശുദ്ധ കുർബാനക്കും സന്ദേശത്തിനും ശേഷം കുരിശിന്റെ വഴി ആരംഭിക്കും. 36 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് വൈകുന്നേരം ആറിന് അമ്പലത്തറ മൂന്നാംമൈലിലുള്ള ആകാശപ്പറവകളുടെ സ്നേഹാലയത്തിൽ വിശുദ്ധ കുർബാനയോടുകൂടി സമാപിക്കും.
മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി കഴിയുന്നവർക്കു വേണ്ടിയും വർധിച്ചുവരുന്ന ആത്മഹത്യപ്രവണതയിൽനിന്നുള്ള മോചനത്തിനും ലോകസമാധാനത്തിനും വേണ്ടിയുമാണ് ഈ പാപപരിഹാര യാത്ര നടത്തുന്നത്.
വിവിധ സ്ഥലങ്ങളിൽ ഫാ. നിഖിൽ ജോൺ ആട്ടൂക്കാരൻ, ഫാ. ജോസഫ് വാരണത്ത്, ഫാ. അഗസ്റ്റിൻ അറയ്ക്കൽ, ഫാ. ഡിനോ കുമ്മാനിക്കാട്ട്, ഫാ. ടിനോ ചാമക്കാല, ഫാ. ജോസഫ് തറുപ്പുതൊട്ടിയിൽ, ഫാ. ജോസ് അരീച്ചിറ, ഫാ. റോജി മുകളേൽ, ഫാ. ജോൺസൺ വേങ്ങപറമ്പിൽ, ഫാ. ലിജു മാളിയേക്കൽ, ഫാ. സണ്ണി തോമസ്, ഫാ. ഷിന്റോ ചാലിൽ, ഫാ. ലിജോ തടത്തിൽ, ബ്രദർ ലിയോ, ബ്രദർ യാക്കോബപ്പൻ, ബ്രദർ പീറ്ററപ്പൻ, ബ്രദർ ഈശോദാസ് എന്നിവർ സന്ദേശം നൽകും.