ചീരാൽ ടൗണിൽ മാലിന്യം വലിച്ചെറിയുന്നത് പൊതുജനത്തിനു ശല്യമായി
1531265
Sunday, March 9, 2025 5:14 AM IST
ചീരാൽ: ടൗണിൽ സാംസ്കാരിക നിലയത്തിനു സമീപം ബൈപാസിന് ഓരത്ത് മാലിന്യം വലിച്ചെറിയുന്നത് പൊതുജനത്തിനു ശല്യമായി. പഞ്ചായത്ത് സ്ഥാപിച്ച വേസ്റ്റ് ബിന്നുകളും വാർഡുകൾ തോറുമുള്ള ഹരിത കർമസേനയുടെ സേവനവും പ്രയോജനപ്പടുത്താതെയാണ് ചിലർ ടൗണിൽ മാലിന്യനിക്ഷേപം നടത്തുന്നത്.
മാലിന്യം തള്ളുന്ന സ്ഥലത്തുനിന്നു കടുത്ത ദുർഗന്ധമാണ് വമിക്കുന്നത്. അധികാരികളുടെ അനാസ്ഥയാണ് ടൗണിൽ മാലിന്യംവലിച്ചെറിയുന്നതിന് ഇടയാക്കുന്നതെന്ന് പ്രദേശത്തെ പൊതുപ്രവർത്തകൻ കെ.സി.കെ. തങ്ങൾ ആരോപിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മാലിന്യംതള്ളുന്നവരെ കണ്ടെത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.