ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഇന്ന് വയനാട്ടിൽ
1531234
Sunday, March 9, 2025 4:32 AM IST
കൽപ്പറ്റ: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഇന്ന് വയനാട്ടിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഹെലികോപ്റ്റർ മാർഗം രാവിലെ 10ന് കൽപ്പറ്റയിൽ എത്തുന്ന ഗവർണർ 11ന് പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ വിദ്യാർഥികളുമായി സംവദിക്കും.
ഉച്ചയ്ക്ക് 12ന് ചുണ്ടേൽ ആനപ്പാറ വട്ടക്കുണ്ട് കാട്ടുനായ്ക്ക ഉന്നതി സന്ദർശിക്കും. വിവിധ ഗോത്ര സംഘടനാ നേതാക്കളുമായി ഗവർണർ ചർച്ച നടത്തും. വൈകുന്നേരം നാലിന് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ഗോത്രപർവം-2025 ഉദ്ഘാടനം ചെയ്യും.