ആഘോഷമാക്കി വനിതാദിനം
1531271
Sunday, March 9, 2025 5:14 AM IST
കൽപ്പറ്റ: മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷനും നഗരസഭയും സംയുക്തമായി അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. മുനിസിപ്പൽ ടൗണ്‍ ഹാളിൽ ചെയർമാൻ ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ രാജാറാണി അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലർമാരായ ജൈന ജോയ്, നിജിത, ഐസിഡിഎസ് സൂപ്പർവൈസർ ഗീത, സിഡിഎസ് ചെയർപേഴ്സണ്‍ ദീപ എന്നിവർ പ്രസംഗിച്ചു. സ്വയം പ്രതിരോധം എന്ന വിഷയത്തിൽ ട്രെയിനർ ആനന്ദ് ക്ലാസെടുത്തു. മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.പി. മുസ്തഫ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മികച്ച അങ്കണവാടി ഹെൽപ്പർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച നിഷ, സിഡിഎസ് പരിധിയിലെ ഏറ്റവും മുതിർന്ന അയൽക്കൂട്ടം സെക്രട്ടറി റോസിലി, ഹരിതകർമസേനയിലെ മുതിർന്ന അംഗം അൽഫോൻസ, മുതിർന്ന അങ്കണവാടി ഹെൽപ്പർ സൗമിനി എന്നിവരെ ആദരിച്ചു. മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ യൂത്ത് മെന്റർ മുബഷീർ സ്വാഗതവും സീനിയർ ട്രെയിനിംഗ് ആൻഡ് മോണിറ്ററിംഗ് ഓഫീസർ മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു.
വനിതാദിനം: സെമിനാർ നടത്തി
വെള്ളമുണ്ട: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി പബ്ലിക് ലൈബ്രറി വനിതാവേദിയുടെയും നെഹ്റു യുവകേന്ദ്രയുടെയും ആഭിമുഖ്യത്തിൽ ലൈബ്രറി ഹാളിൽ സെമിനാർ നടത്തി. കിടപ്പുരോഗികൾക്ക് സൗജന്യമായി റേഡിയോ ലഭ്യമാക്കി. വനിതാവേദി അംഗങ്ങളുടെ തിരിച്ചറിയിൽ കാർഡ് വിതരണം ചെയ്തു.
വിവിധ മേഖലയിൽ മികവ് തെളിയിച്ച വനിതകളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.പി. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. പി.ടി. സുഗതൻ വിഷയാവതരണം നടത്തി. ബഷീർ കാരക്കുനി, പി. രാധ, പി.എം. നളിനി, ശാരദ, ടി. ഷാനിബ, എം. സുധാകരൻ, എം. നാരായണൻ, എം. സരസമ്മ എന്നിവർ പ്രസംഗിച്ചു.
വനിതസംഗമവും സംരംഭകത്വ സെമിനാറും നടത്തി
കൽപ്പറ്റ: വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് ജില്ലാ കമ്മിറ്റി വനിതാദിനാഘോഷത്തിന്റെ ഭാഗമായി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വനിതാസംഗമവും സംരംഭകത്വ സെമിനാറും നടത്തി. വനിതാസംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ശ്രീജ ശിവദാസ് അധ്യക്ഷത വഹിച്ചു. സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി.
കെ. സുപ്രിയ, രാജമ്മ സുരേന്ദ്രൻ, കെ.എം. സൗദ, പി. സന്തോഷ്, കെ. ജയലളിത, സിജിത്ത് ജയപ്രകാശ്, അന്പിളി കൽപ്പറ്റ, ഷൈലജ ഹരിദാസ്, വിൻസി ബിജു, വി.പി. വിലാസിനി, ഷറീന നൗഷാദ്, സി.ജി. വനജ മേപ്പാടി, ജമീല ഉണ്ണീൻ, സൈര വിജയൻ, സ്വപ്ന അന്പാടി, സി. ജയന്തി എന്നിവർ പ്രസംഗിച്ചു.
സംരംഭകത്വ സെമിനാറിൽ പ്രീതി പ്രശാന്ത് നേതൃത്വം നൽകി. യുവസംരംഭകരായ ഷിബില ഖാദർ അന്പലവയൽ, നെസ്ല ഷറിൻ എന്നിവരെ സദസിന് പരിചയപ്പെടുത്തി. യുവരാജ്സിംഗ് ഫൗണ്ടേഷനിലെ ഡോ. ആശാറാണി, സീനിയർ അംഗങ്ങളായ ഏലിയാമ്മ, ലൂസി പള്ളിക്കുന്ന്, മല്ലിക തോമാട്ടുചാൽ എന്നിവരെ ആദരിച്ചു.
ബിവ്കോ ജീവനക്കാരികൾക്ക് ആർത്തവാവധി അനുവദിക്കണമെന്ന്
കൽപ്പറ്റ: ബിവ്കോ ജീവനക്കാരികൾക്ക് ആർത്തവാവധി അനുവദിക്കണമെന്ന് വനിതാദിനത്തിൽ ചേർന്ന ബിവ്കോ എംപ്ലോയീസ് അസോസിയേഷൻ(ഐഎൻടിയുസി)ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഔട്ലെറ്റുകളിലും വേർഹൗസുകളിലും വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യം ഉറപ്പുവരുത്തണമെന്ന ആവശ്യവും ഉന്നയിച്ചു. 50 വയസ് കഴിഞ്ഞവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ആന്റണി ഈനാശു അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജി. അനീഷ്, ജിജോ ജോസഫ്, ടി.ടി. ആന്റണി, കെ. പ്രഹ്ലാദൻ, പി. സുനിൽ, എം. ടീന ജോണ്‍, ദീപ സന്തോഷ്, വി.ജി. നിഷ, വി.ജി. ആദർശ് എന്നിവർ പ്രസംഗിച്ചു.
ശ്രേയസ് അന്താരാഷ്ട്ര വനിതാ ദിനാചരണം സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി: ശ്രേയസ് ബത്തേരി മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണം നെൻമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്തു. ശ്രേയസ് മേഖല ഡയറക്ടർ ഫാ. ബെന്നി പനച്ചിപറന്പിൽ അധ്യക്ഷത വഹിച്ചു. നെൻമേനി ഗ്രാമപഞ്ചായത്ത് അംഗം ദീപ ബാബു മുഖ്യ സന്ദേശം നൽകി.
ചടങ്ങിൽ യൂണിറ്റ് നേതൃനിരയിലെ വനിത സാരഥികളെ മെമന്റോ നൽകി ആദരിച്ചു. ബത്തേരി അസംപ്ഷൻ ഹോസ്പിറ്റലിലെ ഡോ. സിസ്റ്റർ ലിസ് മാത്യു ക്ലാസ് നയിച്ചു. ശ്രേയസ് സെൻട്രൽ പ്രോഗ്രാം മാനേജർ കെ.വി. ഷാജി, ലില്ലി വർഗീസ്, വത്സ ജോസ്, അൽഫോൻസ ജോസ്, പി.എഫ്. പോൾ, മെർലിൻ മാത്യു, വിനി ബാലൻ എന്നിവർ പ്രസംഗിച്ചു.
അധ്യാപകരെ ആദരിച്ചു
പുൽപ്പള്ളി: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ബാലവിഹാറിലെ അധ്യാപകരെ ആദരിച്ചു. സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡൻറ് ജിനി തോമസ് ഉദ്ഘാടനം ചെയ്തു. വി.ജി. ഉഷ അധ്യക്ഷത വഹിച്ചു. മിധു ബിജു, സ്മിത സന്തോഷ്, കെ.എസ്. സീന, പി.എം. സീനു, കെ.എസ്. ബിന്ദു, വൃന്ദ രാജേഷ് എന്നിവർ പ്രസംഗിച്ചു.
വനിതാദിനാഘോഷം: ആശാ വർക്കർമാർക്ക് കെസിവൈഎം രണ്ട് ദിവസത്തെ വേതനം നൽകി
മാനന്തവാടി: കെസിവൈഎം മാനന്തവാടി രൂപത സംഘടിപ്പിച്ച വനിതാദിനാഘോഷത്തിൽ എടവക പഞ്ചായത്തിലെ ആശാ വർക്കർമാരെ രണ്ട് ദിവസത്തെ വേതനം നൽകി ആദരിച്ചു. ദിനാഘോഷം ദ്വാരക ഗുരുകുലം കോളജിൽ പ്രധാനാധ്യാപകനും ജില്ലാ ലൈബ്രറി കൗണ്‍സിൽ അംഗവുമായ ഷാജൻ ജോസ് ഉദ്ഘാടനം ചെയ്തു. കെസിവൈഎം രൂപത പ്രസിഡന്റ് ബിബിൻ പിലാപ്പിള്ളി അധ്യക്ഷത വഹിച്ചു.
ഓണറേറിയം വർധിപ്പിക്കണമെന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ച് ഒരു വിഭാഗം ആശാ വർക്കർമാർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല സമരം ഒത്തുതീർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രൂപത ഡയറക്ടർ ഫാ.സാന്റോ അന്പലത്തറ, എടവക പിഎച്ച്സിയിലെ ഡോ.പി.എസ്. ഉഷ,
കെസിവൈഎം രൂപത ആനിമേറ്റർ സിസ്റ്റർ ബെൻസി, ട്രഷറർ നവീൻ ജോസ് പുലകുടിയിൽ, മാനന്തവാടി മേഖലാ സമിതി അംഗങ്ങളയായ അന്പിളി സണ്ണി, പോൾ മണിയത്ത്, കാരയ്ക്കാമല യൂണിറ്റ് പ്രസിഡന്റ് അലൻ കപ്യാരുമലയിൽ എന്നിവർ പ്രസംഗിച്ചു.