ലഹരി വ്യാപനവും അക്രമവാസനയും തുടച്ചുനീക്കാൻ സമൂഹം ഒറ്റക്കെട്ടായി പോരാടണം: കെ.കെ. ഏബ്രഹാം
1531269
Sunday, March 9, 2025 5:14 AM IST
പുൽപ്പള്ളി: ലഹരി വ്യാപനത്തിനും അക്രമവാസനയ്ക്കുമെതിരേ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം. ഗാന്ധി ദർശൻ സമിതി ബത്തേരി നിയോജ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ലഹരി, അക്രമവിരുദ്ധ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമിതി പ്രസിഡന്റ് കെ.സി. ജേക്കബ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഒ.ആർ. രഘു മുഖ്യപ്രഭാഷണം നടത്തി. സമിതി ജില്ലാ പ്രസിഡന്റ് വി.സി. വിനീഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വി.എം. പൗലോസ്, സി.പി. ജോയി, ശ്രീജി ജോസഫ്, എ.എ. സുലൈമാൻ, ഗഫൂർ പടപ്പ്, ജിബിൻ മാന്പള്ളി, ജോമി വടക്കേടം, ടിറ്റി വാരികാട്ട്, ബേബി സുകുമാരൻ, മധു ജോയി, ജോഷി കുരീക്കാട്ടിൽ, എം.ടി. കരുണാകരൻ,
കെ.എ. ബൈജു, മുനീർ, അഡ്വ.പി.എ. പ്രകാശൻ, പി.കെ. രാജൻ, കെ.എം. ഷിനോയ്, ലിന്േറാ കുര്യാക്കോസ്, സീന ആന്റണി, ശ്യാമള രാജേന്ദ്രൻ, ജയ സോജൻ, മധുമതി എന്നിവർ പ്രസംഗിച്ചു.