സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു
1531272
Sunday, March 9, 2025 5:14 AM IST
പനമരം: ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ മെഴുകുതിരി തെളിയിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
എഴുത്തുകാരനും സ്കൂളിലെ മുൻ അധ്യാപകനുമായ ശിവരാമൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ. രമേഷ്കുമാർ, ഷീജ ജയിംസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.