കർഷക കൂട്ടായ്മയുടെ ഔട്ലെറ്റ്, ഓയിൽ ആൻഡ് ഫ്ളോർ മിൽ ഉദ്ഘാടനം നടത്തി
1531267
Sunday, March 9, 2025 5:14 AM IST
വാഴവറ്റ: മലബാർ ഫാർമർ പ്രൊഡ്യുസർ ഓർഗനൈസേഷൻ-മിസ്റ്റി ഗ്രീൻ കൃഷിക്കൂട്ടം ടൗണിൽ ആരംഭിച്ച മൂല്യവർധിത ഉത്പന്നങ്ങളുടെ ഔട്ലെറ്റ് ടി. സിദ്ദിഖ് എംഎൽഎയും ഓയിൽ ആൻഡ് ഫ്ളോർ മിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാരും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഓഫീസർ രാജി പി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
ആത്മ പ്രോജക്ട് ഡയറക്ടർ ജ്യോതി പി. ബിന്ദു പദ്ധതി വിശദീകരണം നടത്തി. എഫ്പിഒ സെക്രട്ടറി പി. ശിവദാസൻ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.
മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, നിഷ സുധാകരൻ, ഇ.പി. ഫിലിപ്പുകുട്ടി, പി.ജി. സജീവ്, കെ.എസ്. സുമ, കെ.എസ്. സ്കറിയ, മേരി സിറിയക്, മുഹമ്മദ് ഷഫീഖ് എന്നിവർ പ്രസംഗിച്ചു. എഫ്പിഒ പ്രസിഡന്റ് സുനേഷ് സ്വാഗതവും മിസ്റ്റി ഗ്രീൻ പ്രസിഡന്റ് ജേക്കബ് ജോണ് നന്ദിയും പറഞ്ഞു.