കെജിഒഎ ജില്ലാ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
1531266
Sunday, March 9, 2025 5:14 AM IST
കൽപ്പറ്റ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ(കെജിഒഎ) ജില്ലാ സമ്മേളനം 15, 16 തീയതികളിൽ ജില്ലാ സ്പോർട് കൗണ്‍സിൽ ഹാളിൽ ചേരും. സമ്മേളന നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു.
ഇതിനു ചേർന്ന യോഗം കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി വി. ഹാരിസ് ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ പ്രസിഡന്റ് ഡോ.കെ.എസ്. സുനിൽ അധ്യക്ഷത വഹിച്ചു.
എ.ടി. ഷണ്മുഖൻ, പി.കെ. അബു, പി.കെ. ബാബുരാജ്, വി. ബാവ, എ.കെ. രാജേഷ്, വൈശാഖൻ, കെ. റജി, ടി.ജി. ബീന, പി.വി. ഏലിയാമ്മ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി വി. ഹാരിസ്(ചെയർമാൻ), പി.കെ. അബു, പി.കെ. ബാബുരാജ്, ഇ.കെ. ബിജുജൻ(വൈസ് ചെയർമാൻ), കെ.ജി. പദ്മകുമാർ(കണ്‍വീനർ)എന്നിവരെ തെരഞ്ഞെടുത്തു. കെ.ജി. പദ്മകുമാർ സ്വാഗതവും കെ.എം. നവാസ് നന്ദിയും പറഞ്ഞു.