ഉരുൾ ദുരന്തബാധിത കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു
1531268
Sunday, March 9, 2025 5:14 AM IST
മേപ്പാടി: പുഞ്ചിരിമട്ടം ഉരുൾദുരന്തബാധിതരിൽ 100 കുടുംബങ്ങൾക്ക് അഖിലഭാരത അയ്യപ്പസേവാസംഘം കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. ഹോളിഡേ ഹോമിൽ സംഘം ദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി.എം. സലിമോൻ അധ്യക്ഷത വഹിച്ചു.
കേന്ദ്ര സമിതി ട്രഷറർ കെ. കൊച്ചുകൃഷ്ണൻ, വൈസ് പ്രസിഡന്റ് വേണു പഞ്ചവടി, സെക്രട്ടറി തടത്തിവിള രാധാകൃഷ്ണൻ, ടി.കെ. പ്രസാദ്, സി.പി. അരവിന്ദാക്ഷൻ, സോമൻ നന്പ്യാർ, ബി. രാമാനുജൻ പിള്ള, ജെ. രമേശ്, രാജേഷ് കോഴിക്കോട്, കെ. മുരളി, രാജേന്ദ്രൻ ബി. നായർ, ശിവാജി, രാമൻകുട്ടി, സജീഷ്, കെ.ജി. മുരളി, ശശികുമാർ എന്നിവർ പ്രസംഗിച്ചു.