എൻജിഒ അസോ. പദയാത്ര
1516671
Saturday, February 22, 2025 5:24 AM IST
കൽപ്പറ്റ: കേരള എൻജിഒ അസോസിയേഷൻ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി സത്യമേവ ജയതേ എന്ന പേരിൽ പദയാത്ര സംഘടിപ്പിച്ചു. മുട്ടിൽ ഗാന്ധി പ്രതിമയിൽ ജാഥാ ക്യാപ്റ്റൻ കെ.ടി. ഷാജി പുഷ്പാർച്ചന നടത്തി. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു. സിവിൽ സ്റ്റേഷനിൽ സമാപിച്ചു.
സുവർണജൂബിലി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. സമപന സമ്മേളന ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ നിർവഹിച്ചു.ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി സംസാരിച്ചു.