കേരളത്തിലെ ക്ഷീരസംഘങ്ങളിൽ പാലളക്കാൻ നടപടി വേണമെന്ന് അതിർത്തി ഗ്രാമങ്ങളിലെ ക്ഷീരകർഷകർ
1516660
Saturday, February 22, 2025 5:18 AM IST
പുൽപ്പള്ളി: കേരളത്തിലെ ക്ഷീരസംഘങ്ങളിൽ പാലളക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കർണാടക അതിർത്തി ഗ്രാമങ്ങളിലെ ക്ഷീരകർഷകർ മിൽമ ചെയർമാൻ കെ.എസ്. മണിയെ സന്ദർശിച്ചു.
മുള്ളൻകൊല്ലിയിൽ ക്ഷീര സദനം പദ്ധതിൽ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിക്കാനെത്തിയപ്പോഴായിരുന്നു മിൽമ ചെയർമാനെ കർഷകർ നേരിൽക്കണ്ട് പരാതി അറിയിച്ചത്. മൈസൂരു ക്ഷീര സംഘം യൂണിയന്റെ പരാതിയുള്ളതിനാലാണ് കേരളത്തിലെ ക്ഷീര സംഘങ്ങളിൽ പാൽ സംഭരിക്കാൻ കഴിയാത്തതെന്നും കർഷകരെ ബുദ്ധിമുട്ടിക്കുന്നതിനോട് താത്പര്യമില്ലെന്നും കർണാടകയിൽ നിന്നുള്ള പാൽ സംഭരിക്കുന്നതിന് സാങ്കേതിക പ്രയാസങ്ങളുണ്ടെന്നും മിൽമ ചെയർമാൻ കർഷകരെ അറിയിച്ചു.
കർണാടക മൃഗസംരക്ഷണ മന്ത്രിയോ ക്ഷീരസംഘം യൂണിയനോ ആവശ്യപ്പെട്ടാൽ കേരളത്തിൽ പാൽ അളക്കുന്നതിന് തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.