എംഎൽഒഎ ജില്ലാ സമ്മേളനം ഇന്ന്
1516665
Saturday, February 22, 2025 5:18 AM IST
കൽപ്പറ്റ: മെഡിക്കൽ ലാബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് രാവിലെ ഒന്‍പതിന് മുട്ടിൽ കോപ്പർ കിച്ചണ്‍ ഹാളിൽ ചേരുമെന്ന് പ്രസിഡന്റ് പി.എസ്. വിജയൻ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ. രജീഷ്കുമാർ, ജനറൽ സെക്രട്ടറി പ്രതാപ് വാസു, ട്രഷറർ ഷിറാസ് സലിം തുടങ്ങിയവർ പങ്കെടുക്കും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ, ഡോ.സമീഹ സെയ്തലവി, ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ എ.കെ. ഇന്ദു എന്നിവർ ക്ലാസെടുക്കും.