സ്കൂൾ വാർഷികം ആഘോഷിച്ചു
1516669
Saturday, February 22, 2025 5:24 AM IST
ആലാറ്റിൽ: നിർമല എൽപി സ്കൂൾ61-ാംവാർഷികം‘സ്പെരെന്സ 2കെ25’ എന്ന പേരിൽ ആഘോഷിച്ചു.വാർഡ് അംഗം ഷിജി ഷാജി ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥി ഫാ.ഫ്രാൻസിസ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ബി. ബാസിൽ, അലൻ ജയ്സണ് എന്നിവരുടെ ഡിജിറ്റൽ വൈഭവത്തിൽ തയാറാക്കിയ റിപ്പോർട്ടിന്റെ അവതരണം നടന്നു.
എ.വി. ജാൻസി, മേരി മാത്യു, പി.വി. ത്രേസ്യ, ടോം ചിറയിൽ, ജയസ്മിത, മുഹമ്മദ് അംജദ് എന്നിവർ പ്രസംഗിച്ചു. പ്രധാനാധ്യാപിക വി.എസ്. ഗ്രേസി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സീന ജയിംസ് നന്ദിയും പറഞ്ഞു. നീതു ജോസിന്റെ നേതൃത്വത്തിൽ ഒരുക്കിയ കലാവിരുന്ന് നടന്നു.