സെന്റ് ഗ്രിഗോറിയോസ് ടീച്ചർ ട്രെയിനിംഗ് കോളജിന് നാക് ബി പ്ലസ് ഗ്രേഡ്
1516667
Saturday, February 22, 2025 5:24 AM IST
മീനങ്ങാടി: നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്‍സിൽ മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് ടീച്ചർ ട്രെയിനിംഗ് കോളജിന്റെ പ്രവർത്തന മികവ് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ 2.72 സിജിപിഎ യോടുകൂടി നാക് ബി പ്ലസ് ഗ്രേഡ് നൽകി.
ഈ മാസം 13, 14 തീയതികളിലായിരുന്നു നാക് ടീം സന്ദർശനം. പൂർവ വിദ്യാർഥികളും രക്ഷകർത്താക്കളും മാനേജ്മന്റ് പ്രതിനിധികളും സംബന്ധിച്ചു.