സണ്‍ഡേ സ്കൂൾ വാർഷിക പരീക്ഷ; മലബാർ ഭദ്രാസനത്തിന് 17 റാങ്ക്
1516670
Saturday, February 22, 2025 5:24 AM IST
കൽപ്പറ്റ: യാക്കോബായ സുറിയാനി സണ്‍ഡേ സ്കൂൾ അസോസിയേഷൻ വാർഷിക പരീക്ഷയിൽ അഞ്ച് ഒന്നാം റാങ്കും ഏഴ് രണ്ടാം റാങ്കും രണ്ട് മൂന്നാം റാങ്കും പത്താം ക്ലാസിൽ മൂന്ന് റാങ്കും മലബാർ ഭദ്രാസനത്തിലെ വിദ്യാർഥികൾക്ക് ലഭിച്ചു. അഞ്ച് മുതൽ പ്ലസ് ടു വരെ ക്ലാസുകളിലാണ് റാങ്കുകളെന്ന് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.പി.സി പൗലോസ്, ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോണ്‍ ബേബി എന്നിവർ അറിയിച്ചു.
റാങ്ക് ജേതാക്കളെ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മാർ സ്തേഫാനോസ്, എംജഐസ്എസ്എ കേന്ദ്ര സെക്രട്ടറി ടി.വി. സജീഷ്, കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ബേബി എന്നിവർ അനുമോദിച്ചു. മാർച്ച് 16ന് ചീയന്പം തീർഥാടനകേന്ദ്രത്തിൽ നടത്തുന്ന ഉത്തരമേഖലാ വിബിഎസ് ക്യാന്പിൽ റാങ്ക് ജേതാക്കളെ ആദരിക്കും.