മിൽമ ക്ഷീരസദനം താക്കോൽദാനം നടത്തി
1516663
Saturday, February 22, 2025 5:18 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി ക്ഷീരോത്പാദക സഹകരണ സംഘത്തിലെ വാളാംപറന്പിൽ സുജാതയ്ക്ക് ചേലൂരിൽ നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനം മിൽമ ചെയർമാൻ കെ.എസ്. മണി നിർവഹിച്ചു.
മിൽമയുടെ നേതൃത്വത്തിൽ ഭവന രഹിതരായ ക്ഷീരകർഷകർക്ക് വീട് നിർമിച്ചു നൽകുന്ന ക്ഷീരസദനം പദ്ധതിയുടെ ഭാഗമായാണ് വീട് നിർമിച്ചു നൽകിയത്. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ അധ്യക്ഷത വഹിച്ചു.
മലബാർ മേഖലാ യൂണിയൻ ഭരണസമിതിയംഗം റോസ്ലി തോമസ്, ബിജു സ്കറിയ, പി.എം. ജോസഫ്, പി.ആർ. വിനോദ്കുമാർ, മരിയ ദിവാൻഷി, പഞ്ചായത്തംഗം ഇ.കെ. രഘു, ബൈജു നന്പിക്കൊല്ലി, വി. ബിനേഷ്കുമാർ, റോയി ജെയിംസ് എന്നിവർ പ്രസംഗിച്ചു.