പുൽപ്പള്ളി പഞ്ചായത്ത് ഓഫീസ് പടിക്കൽ സിപിഎം ധർണ നടത്തി
1516668
Saturday, February 22, 2025 5:24 AM IST
പുൽപ്പള്ളി: സിപിഎം കാപ്പിസെറ്റ്, പുൽപ്പള്ളി, പുൽപ്പള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി.
ട്രാഫിക് അടിയന്തരമായി പരിഷ്കരിക്കുക, ബസ്സ്റ്റാൻഡ് വികസനം യാഥാർഥ്യമാക്കുക, ആധുനിക ശ്മശാനം നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ കമ്മിറ്റിയംഗം എം.എസ്. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.
പുൽപ്പള്ളി ലോക്കൽ സെക്രട്ടറി ശരത്ത് ചന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബൈജു നന്പിക്കൊല്ലി, രുക്മിണി സുബ്രഹ്മണ്യൻ, പി.എ. മുഹമ്മദ്, സജി തൈപ്പറന്പിൽ, സി.പി. വിൻസന്റ്, കെ.പി. ഗിരീഷ്, യു.എൻ. കുശൻ, ജോബി കരോട്ടുകുന്നേൽ, കെ.ജെ. പോൾ, മുഹമ്മദ് ഷാഫി എന്നിവർ പ്രസംഗിച്ചു.