ഫുട്ബോൾ ടൂർണമെന്റിലൂടെ സമാഹരിച്ച തുക ചികിത്സാസഹായമായി നൽകി
1597727
Tuesday, October 7, 2025 7:36 AM IST
പുൽപ്പള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ ജീവകാരുണ്യ പ്രവർത്തനത്തിനു ഫുട്ബോൾ ടൂർണമെന്റിലൂടെ സമാഹരിച്ച 1.03 ലക്ഷം രൂപ കാൻസർ ബാധിതനായ ബാലൻ അമർജിത്തിന്റെ ചികിത്സയ്ക്ക് സഹായമായി നൽകി.
പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ സഹായധനം ഏറ്റുവാങ്ങി. യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് വി.കെ. ഷിബിൻ അധ്യക്ഷത വഹിച്ചു. കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര മുഖ്യപ്രഭാഷണം നടത്തി. സിദ്ദിഖ് മഹ്ദൂമി, സതീഷ് കുമാർ, ജോബിഷ് യോഹൻ, കെ.എസ്. അജിമോൻ, പി.എ. ഷാജിമോൻ, സലീൽ പൗലോസ്, ബാബു രാജേഷ് എന്നിവർ പ്രസംഗിച്ചു. സുനിൽ ജോർജ്, പ്രസന്നകുമാർ, ഹാരിസ്, മനൂപ്, പ്രഭാകരൻ, ശിവദാസ്, ബിജു പൗലോസ്, നിധിൻ പെർഫെക്റ്റ് എന്നിവർ നേതൃത്വം നൽകി.