അങ്കണവാടി - ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
1597706
Tuesday, October 7, 2025 7:23 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്ത് അങ്കണവാടി - ഭിന്നശേഷി കാലോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ. ബിന്ദു അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. കെ. ശശി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത്, വാർഡ് മെമ്പർമാരായ ആലിസ് പുതിയേടത്ത്, വിനീത മനോജ്, വിനിഷ ദിനേശൻ, ഐസിഡിഎസ് സൂപ്പർ വൈസർ നീതു കുര്യൻ, എം.എസ്. മറിയാമ്മ എന്നിവർ പ്രസംഗിച്ചു.