സ്പോര്‍ട്സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: ഒരു സീറ്റില്‍ യുഡിഎഫിന് വിജയം
1597708
Tuesday, October 7, 2025 7:23 AM IST
കോഴിക്കോട്: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച യുഡിഎഫിന് ഒരു സീറ്റില്‍ അട്ടിമറി വിജയം. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മണ്ഡലത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്.
കൊടുവള്ളി നഗരസഭ ചെയര്മാന് വെള്ളറ അബ്ദുവാണ് മൂന്നിന് എതിരെ നാല് വോട്ട് നേടി വിജയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മണ്ഡലത്തിലും യുഡിഎഫ് മത്സരിച്ചു വിജയിക്കാനായില്ലെങ്കിലും മുഴുവന്‍ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വോട്ട് നേടാനായി. ഡിസിസി വൈസ് പ്രസിഡന്റ് പി.പി.നൗഷീറിന്റെ നേതൃത്വത്തിലായിരുന്നു യുഡിഎഫ് പാനല്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ കായിക വിഭാഗമായ കെപിസിസി ദേശീയ കായിക വേദി ജില്ലാ കമ്മിറ്റി നേതൃത്വം നല്കി. മുന്‍സിപ്പല്‍ മണ്ഡലത്തില്‍ വിജയിച്ച വെള്ളറ അബ്ദുവിനും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കും ഡിസിസിയില്‍ സ്വീകരണം നല്കി.
ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ്, കെപിസിസി ദേശീയ കായിക വേദി സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് അടിവാരം, കെ.കെ. സന്തോഷ്, ടി.കെ. സിറാജുദ്ദീന്, റനീഫ് മുണ്ടോത്ത്, ഷെമീര്‍ ബാവ, എന്നിവര്‍ പ്രസംഗിച്ചു.