പേരാമ്പ്ര പഴയ മാർക്കറ്റിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണം: കേരളാ കോൺഗ്രസ്
1597710
Tuesday, October 7, 2025 7:23 AM IST
പേരാമ്പ്ര: പേരാമ്പ്ര പഴയ മാർക്കറ്റ് കെട്ടിടവും പരിസരവും ശോച്യാവസ്ഥയിലായിട്ട് വർഷങ്ങളായിട്ടും അധികൃതർ പരിഹാരം കാണാത്തതിൽ കേരളാ കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
ദിവസേന നൂറുകണക്കിന് ആളുകൾ സന്ദർശിക്കുന്ന മാർക്കറ്റും പരിസരവും വർഷങ്ങളായി അറ്റകുറ്റപണികൾ നടത്തുന്നില്ല. മഴക്കാല പൂർവ ശുചീകരണം പോലും വർഷങ്ങളായി നടത്തിയിട്ടില്ല.പ്രശ്നത്തിൽ അടിയന്തിര ശ്രദ്ധ പതിപ്പിച്ചില്ലെങ്കിൽ സമരവുമായി മുന്നിട്ടിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ ചാത്തോത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് വാളൂർ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി രാജീവ് തോമസ്, ടി.പി. ചന്ദ്രൻ, നാസർ മുളിയങ്ങൽ, ഷീന പ്രകാശ്, ഹമീദ് ആയിലാണ്ടി, ചന്ദ്രൻ നാളൂർ, ഒ.സി. ജോർജ്, ബെന്നി പെരുമ്പിൽ, ടി.എൻ.കെ. കല്ലൂർ, കെ.കെ. മണി, പി.കെ. ഷെരീഫ്, കെ.സി. സജീവൻ, പി. സി. റഷീദ്, മുഹമ്മദ് കല്ലുമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.