തിരുവമ്പാടി ഐടിഐ പോളിടെക്നിക്കായി ഉയർത്തണമെന്ന്
1597375
Monday, October 6, 2025 5:27 AM IST
തിരുവമ്പാടി: മലയോര പ്രദേശങ്ങളിലെ സാങ്കേതിക പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് തിരുവമ്പാടി ഐടിഐ അപ്ഗ്രേഡ് ചെയ്ത് പോളിടെക്നിക്കായി ഉയർത്തണമെന്ന് കെഎസ്സി-എം സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ ആവശ്യപ്പെട്ടു. ഇതിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്സി-എം കോഴിക്കോട് ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാമ്പസുകളെ വർഗീയവത്കരിക്കുവാനുള്ള ചില സംഘടനകളുടെ ശ്രമങ്ങളെ എതിർത്ത് തോൽപ്പിക്കുവാൻ ഇടത് പക്ഷ വിദ്യാർഥി സംഘടനകൾ ഒറ്റക്കെട്ടായി രംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അനേക് തോണിപ്പാറ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ്, വിനോദ് കിഴക്കയിൽ, സിജോ വടക്കേൻതോട്ടം, ജോയി മ്ളാക്കുഴി, അഡ്വ. ജേക്കബ് ഷൈൻ, അമൽ മോൻസി, ജോസഫ് ജോൺ, സുബിൻ തയ്യിൽ, റോജൻ പെരുമന, നിതിൻ പുലക്കുടി എന്നിവർ പ്രസംഗിച്ചു.