ശബരിമല സ്വർണപ്പാളി വിവാദം : ദേവസ്വംമന്ത്രി രാജിവയ്ക്കണം: ഷാഫി പറമ്പിൽ എംപി
1597376
Monday, October 6, 2025 5:27 AM IST
പെരുവണ്ണാമൂഴി: വിശ്വാസികളെ കബളിപ്പിക്കുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ശബരിമലയിൽ സ്വർണപ്പാളി കാണാതായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വംമന്ത്രി രാജിവെക്കണമെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു.
അന്വേഷണം നടത്താൻ സർക്കാർ തയാറാകാത്തതിൽ ദുരൂഹതയുണ്ട്. പിണറായി സംഘടിപ്പിച്ച അയ്യപ്പസംഗമം പൊള്ളയാണെന്നും ഷാഫി കൂട്ടിച്ചേർത്തു. ചക്കിട്ടപാറ പഞ്ചായത്തിൽ 20 വർഷമായി തുടരുന്ന എൽഡിഎഫ് ദുർഭരണത്തിന് വിരാമമിട്ട് ജനങ്ങളുടെ ഭരണ സമിതിയെ അധികാരത്തിലേറ്റുമെന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നു ദിവസമായി നടത്തിയ കുറ്റവിചാരണ പദയാത്രയുടെ സമാപന സമ്മേളനം മുതുകാട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് അധികാരത്തിലേറിയാൽ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന പ്രവർത്തനം കാഴ്ചവയ്ക്കുമെന്നും മലയോര കർഷകരുടെ വന്യമൃഗശല്യം, ഭൂ പ്രശ്നങ്ങൾ എന്നിവക്കെല്ലാം പരിഹാരമുണ്ടാക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ജോസ് പുളിന്താനം അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂ, സത്യൻ കടിയങ്ങാട്, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ കെ.എ.ജോസ് കുട്ടി, എസ്. സുനന്ദ്, ആവള ഹമീദ്, രാജീവ് തോമസ്, ജിതേഷ് മുതുകാട്, ബാബു കൂനന്തടം, ജെയിംസ് മാത്യു, രാജേഷ് തറവട്ടത്ത്, എബിൻ കുംബ്ലാനി, ബിന്ദു ബാലകൃഷ്ണൻ, റെജി കോച്ചേരി എന്നിവർ പ്രസംഗിച്ചു.ജോർജ് മുക്കള്ളിൽ, മാമച്ചൻ കാര്യാവിൽ,
പ്രമോദ് ആന്റണി, ജെയിൻ ജോൺ, രഞ്ജിനി മുതുകാട്, തങ്കച്ചൻ കളപ്പുര, പ്രസാദ് ജോർജ്, ബാലകൃഷ്ണൻ നടേരി, സുനിൽ പുതിയോട്ടിൽ, ബാബു കാഞ്ഞിരക്കാട്ട് തൊട്ടിയിൽ, അഗസ്റ്റിൻ കൊമ്മറ്റം, ബെന്നി കുറുമുട്ടം, രമേഷ് കേളം പൊയിൽ, ജിതിൻ ബാബു, ബിജു പുരയിടം, രഞ്ജിനി സുനിൽ തുടങ്ങിയവർ സമാപന ദിന പദയാത്രയിൽ നേതൃത്വം നൽകി.