തദ്ദേശ തെരഞ്ഞെടുപ്പ്: വരണാധികാരികള്‍ക്ക് പരിശീലനം
1597705
Tuesday, October 7, 2025 7:23 AM IST
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികള്‍, ഉപവരണാധികാരികള്‍, കാര്യാലയങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന ക്ലര്‍ക്ക് എന്നിവര്‍ക്കുള്ള പരിശീലനം ഒക്ടോബര്‍ ഏഴ് മുതല്‍ പത്ത് വരെ നടക്കും.
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ താലൂക്ക് കോണ്‍ഫറന്‍സ് ഹാള്‍, കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളിലാണ് പരിശീലനം. ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും അവയുടെ കീഴിലെ പഞ്ചായത്തുകള്‍ക്കും ഒരുമിച്ചാണ് പരിശീലനം നല്‍കുക.
ഒക്ടോബര്‍ ഏഴിന് കൊടുവള്ളി, ചേളന്നൂര്‍, ഒക്ടോബര്‍ എട്ടിന് കുന്നമംഗലം, തൂണേരി എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നടക്കും.
ഒക്ടോബര്‍ ഒമ്പതിന് കുന്നുമ്മല്‍, പേരാമ്പ്ര ബ്ലോക്കുകള്‍ക്ക് താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലും കോഴിക്കോട് ജില്ലാ പഞ്ചായത്ത്, കോര്പറേഷന്, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും പരിശീലനം ഉണ്ടാകും. ഒക്ടോബര്‍ പത്തിന് ബാലുശേരി, വടകര, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും പന്തലായനി, മേലടി, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലുമാണ് പരിശീലനം.