മലയോര ഹൈവേ വൃത്തിയാക്കി
1597373
Monday, October 6, 2025 5:27 AM IST
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്ത് സ്വച്ഛതാഹി സേവ ശുചിതോത്സവത്തിന്റെ ഭാഗമായി മലയോര ഹൈവേയിൽ ശുചീകരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു.
സഹൃദയ കൂടരഞ്ഞിയുടെ പ്രസിഡന്റ് ജോസ് കുഴുമ്പിൽ അധ്യക്ഷനായി. സഹൃദയ കൂടരഞ്ഞിയുടെ സെക്രട്ടറി തോമസ് പോൾ മഴുവഞ്ചേരി, പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, സഹൃദയ അംഗങ്ങളായ മത്തായി മുള്ളനാനി, സിബി കുഴിവേലിൽ, ജോസ് വെട്ടിക്കൽ, ബെന്നി കുഴിവേലി, സോജൻ ചെക്കാകുഴി, സന്തോഷ് പൊട്ടനാനി, തോമസ് പ്ലാകട്ട്, ബെന്നി പാറമ്പുഴ എന്നിവർ പങ്കെടുത്തു.
സഹൃദയ കൂടരഞ്ഞിയിലെ അംഗങ്ങൾ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ വീട്ടിപ്പാറ വരെ മലയോര ഹൈവേയുടെ ഇരുവശങ്ങളും കാട് വെട്ടിതെളിച്ച് വൃത്തിയാക്കി.