ഇന്ത്യയെ വെട്ടിമുറിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം: ഹാരീഷ് ബാബു
1596973
Sunday, October 5, 2025 4:45 AM IST
ചക്കിട്ടപാറ: ഇന്ത്യ നമ്മുടെ രാജ്യമാണ് എന്ന മഹത്തായ മുദ്രാവാക്യത്തിന്റെ മഹാത്മ്യം തകർക്കാൻ ശ്രമിക്കുന്ന ചിദ്ര ശക്തികൾക്കെതിരേ ഓരോ പൗരനും ജാഗ്രത പുലർത്തണമെന്ന് മലപ്പുറം ഡിസിസി വൈസ് പ്രസിഡന്റ് ഹരീഷ് ബാബു പറഞ്ഞു.
അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരേ ശക്തമായ പ്രതിഷേധമുയർത്തിയും ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ 20 വർഷമായി തുടരുന്ന എൽഡിഎഫ് ദുർഭരണത്തിന് വിരാമമിട്ട് ജനങ്ങളുടെ ഭരണ സമിതിയെ അധികാരത്തിലേറ്റുമെന്ന മുദ്രാവാക്യവുമുയർത്തി കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കുറ്റ വിചാരണ പദയാത്രയുടെ രണ്ടാം ദിന സമാപന സമ്മേളനം ചക്കിട്ടപാറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതര രാഷ്ട്രത്തെ മതത്തിന്റെ പേരിൽ വെട്ടി മുറിക്കാനാണ് ആർഎസ്എസ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഗാന്ധി ഘാതകനായ ഗോഡ്സെയുടെ പ്രതിനിധികളെ ഭരണ കസേരകളിൽ പ്രതിഷ്ഠിക്കാനാണ് കേന്ദ്ര സർക്കാരിനു നേതൃത്വം നൽകുന്നവരുടെ ഉന്നം. കേരളത്തെ ഇവരുടെ വരുതിയിലാക്കാൻ കഴിഞ്ഞിരുന്നില്ല. പിണറായി വിജയനിലൂടെ ആർഎസ്എസ് നയം കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് തടയണം.
സർവ രംഗത്തും സംസ്ഥാന സർക്കാർ പരാജയമാണെന്നും ഹാരിഷ് കൂട്ടിച്ചേർത്തു. റെജി കോച്ചേരി അധ്യക്ഷത വഹിച്ചു. ജെയിംസ് മാത്യു, ജോർജ് മുക്കള്ളിൽ, ബാബു കൂനന്തടം, ഗിരിജ ശശി, ജിതേഷ് മുതുകാട്, പാപ്പച്ചൻ കൂനന്തടം, ബിന്ദു ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. തോമസ് ആനത്താനം, രാജേഷ് തറവട്ടത്ത്, സിന്ധു വിജയൻ, ടോമി മണ്ണൂർ, ഷാജു മാളിയേക്കൽ, വി.ജി. രാജപ്പൻ, സവിതാ രാധാകൃഷ്ണൻ, ഇ.നിഷ, മല്ലിക മുതുകാട്,
ഷിനി ജിജോ, ഷീന സുനിൽ, ചിഞ്ചു റെനി, ജോൺസൺ നെല്ലാനി, ലാലി കാരക്കട, ബെന്നി ചേലക്കാട്ട്, ജോണി കൂത്രപ്പള്ളിൽ, ബാബു പള്ളിക്കുടം തുടങ്ങിയവർ പദയാത്രക്ക് നേതൃത്വം നൽകി. പദയാത്ര ഇന്ന് സമാപിക്കും. രണ്ടിന് ഉദയനഗറിൽ ഡിസിസി സെക്രട്ടറി മുനീർ എരവത്ത് മൂന്നാം ദിന പരിപാടി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും.