‘പാല് അളവിനനുസരിച്ച് കാലിത്തീറ്റ സബ്സിഡി അനുവദിക്കണം’
1596977
Sunday, October 5, 2025 4:45 AM IST
തൊട്ടില്‍പ്പാലം: പാല് അളവിനനുസരിച്ച് കാലിത്തീറ്റ സബ്സിഡി അനുവദിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ക്ഷീരകര്‍ഷക്ക് ആശ്വാസമായിരുന്ന മില്‍ക്ക് ഇന്‍സന്റീവ് സ്കീം ഒരു ലിറ്റര്‍ പാലിന് നാലുരൂപ ആയിരുന്നത് 2024-25 വര്‍ഷത്തില്‍ മൂന്നു രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് നല്‍കിയതെന്ന് യോഗം ചൂണ്ടിക്കാട്ടി.
അതും ജനുവരി മുതലുള്ള സംഖ്യ കിട്ടിയതുമില്ല. 2022ന് ശേഷം പാല് വില വര്‍ധിപ്പിക്കാത്തതും കാലിത്തീറ്റ വിലവര്‍ധനവും മറ്റു ചെലവുകളുടെ വര്‍ധനവുംമൂലം കര്‍ഷകര്‍ ക്ഷീരമേഖയില്‍ നിന്നും പിന്തിരിയുകയാണ്. കര്‍ഷകരുടെ കഷ്ട്ടപ്പാടിന് അനുസരിച്ചുള്ള വരുമാനം ഈ മേഖലയില്‍ നിന്ന് ലഭിക്കുന്നുമില്ല.
സര്‍ക്കാര്‍ നല്‍കാനുള്ള ഒരു രൂപ ഇന്‍സന്റീവ് കുടിശിക അടക്കം 2024 - 25 വര്‍ഷത്തെ പണം അടിയന്തിരമായി നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി രവീഷ് വളയം യോഗം ഉദ്ഘാടനം ചെയ്തു. സോജന് ആലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മൊയ്തു കോരങ്കോട്, എന്‍. രാജശേഖരന്, തയ്യില്‍ നാണു, പി.കെ.സുരേന്ദന്, പവിത്രന് വട്ടക്കണ്ടി, സുശാന്ത് വളയം, ജോര്‍ജ് വയലില്‍, സണ്ണി ഓലിക്കല്‍, അനിഷ് ശങ്കര്‍, രാജന് വാണിമേല്‍, ചാത്തു ചിയ്യൂര്, സുരേന്ദ്രന് വളയം എന്നിവര്‍ പ്രസംഗിച്ചു.
തൊട്ടില്‍പ്പാലം: പാല് അളവിനനുസരിച്ച് കാലിത്തീറ്റ സബ്സിഡി അനുവദിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ക്ഷീരകര്‍ഷക്ക് ആശ്വാസമായിരുന്ന മില്‍ക്ക് ഇന്‍സന്റീവ് സ്കീം ഒരു ലിറ്റര്‍ പാലിന് നാലുരൂപ ആയിരുന്നത് 2024-25 വര്‍ഷത്തില്‍ മൂന്നു രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് നല്‍കിയതെന്ന് യോഗം ചൂണ്ടിക്കാട്ടി. അതും ജനുവരി മുതലുള്ള സംഖ്യ കിട്ടിയതുമില്ല. 2022ന് ശേഷം പാല് വില വര്‍ധിപ്പിക്കാത്തതും കാലിത്തീറ്റ വിലവര്‍ധനവും മറ്റു ചെലവുകളുടെ വര്‍ധനവുംമൂലം കര്‍ഷകര്‍ ക്ഷീരമേഖയില്‍ നിന്നും പിന്തിരിയുകയാണ്. കര്‍ഷകരുടെ കഷ്ട്ടപ്പാടിന് അനുസരിച്ചുള്ള വരുമാനം ഈ മേഖലയില്‍ നിന്ന് ലഭിക്കുന്നുമില്ല.