കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യ നാ​ല് റോ​ഡു​ക​ൾ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

12.34 കോ​ടി രൂ​പ ചെ​ല​വി​ട്ട് 15 മീ​റ്റ​ർ വീ​തി​യി​ലും 1600 മീ​റ്റ​ർ നീ​ള​ത്തി​ലും നി​ർ​മി​ച്ച ചെ​റു​വ​ണ്ണൂ​ർ - കൊ​ള​ത്ത​റ റോ​ഡ്, 1.4 കോ​ടി ചെ​ല​വി​ൽ ന​വീ​ക​രി​ച്ച ന​ല്ല​ളം - ജ​യ​ന്തി റോ​ഡ്, 2.09 കോ​ടി ചെ​ല​വി​ൽ പൂ​ർ​ത്തീ​ക​രി​ച്ച ശാ​ര​ദാ മ​ന്ദി​രം - റ​ഹി​മാ​ൻ ബ​സാ​ർ റോ​ഡ്, കു​ന്നു​മ്മ​ൽ-​ന​ല്ല​ളം ബ​സാ​ർ റോ​ഡ് എ​ന്നി​വ​യാ​ണ് മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ച്ച​ത്. പ​ഴ​യ ദേ​ശീ​യ പാ​ത​യെ ബ​ന്ധി​പ്പി​ക്കു​ന്ന ചെ​റു​വ​ണ്ണൂ​ർ-​കൊ​ള​ത്ത​റ റോ​ഡ് ഭൂ​മി ഏ​റ്റെ​ടു​ത്താ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മോ​ഡേ​ൺ പാ​ല​ക്കു​ളം പ​രി​സ​ര​ത്തു നി​ന്നാ​രം​ഭി​ച്ച് ചെ​റു​വ​ണ്ണൂ​ർ ജം​ഗ്ഷ​ൻ വ​രെ റോ​ഡ് ഷോ​യും ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി. ച​ട​ങ്ങി​ൽ മേ​യ​ർ ബീ​ന ഫി​ലി​പ്പ് അ​ധ്യ​ക്ഷ​യാ​യി. കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി.​സി. രാ​ജ​ൻ, പി​ഡ​ബ്ല്യൂ​ഡി റോ​ഡ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ വി.​കെ. ഹാ​ഷിം, അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പി.​കെ. റെ​ജി, അ​സി. എ​ൻ​ജി​നീ​യ​ർ ഷി​ജി​ത്ത്, ബേ​പ്പൂ​ർ മു​ൻ എം​എ​ൽ​എ വി.​കെ.​സി. മ​മ്മ​ദ് കോ​യ, കോ​ർ​പ​റേ​ഷ​ൻ വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു