അവകാശ സംരക്ഷണയാത്ര; തിരുവമ്പാടിയിൽ സംഘാടക സമിതി രൂപീകരിച്ചു
1596974
Sunday, October 5, 2025 4:45 AM IST
തിരുവമ്പാടി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി 13ന് കാസർകോട് നിന്നും "നീതി ഔദാര്യമല്ല, അവകാശമാണ്' എന്ന മുദ്രാവാക്യമുയർത്തി ആരംഭിക്കുന്ന വാഹനപ്രചരണ ജാഥ തിരുവമ്പാടിയിൽ സമാപിക്കുമ്പോൾ നടത്തപ്പെടുന്ന റാലിയുടെയും സമാപന സമ്മേളനത്തിന്റെയും വിവിധ കമ്മിറ്റികൾ അടങ്ങിയ സംഘാടക സമിതി രൂപീകരിച്ചു.
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം ഡയറക്ടർ ഫാ. തോമസ് നാഗപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ജോസഫ് പുലക്കുടി അധ്യക്ഷത വഹിച്ചു.
രൂപത പ്രസിഡന്റ് പ്രഫ. ചാക്കോ കാളംപറമ്പിൽ, ജനറൽ സെക്രട്ടറി ഷാജി കണ്ടത്തിൽ, വൈസ് പ്രസിഡന്റ് പ്രിൻസ് തിനംപറമ്പിൽ, കമ്മിറ്റി അംഗം റ്റോമി ചക്കിട്ട മുറിയിൽ, വിവിധ യൂണിറ്റ് ഭാരവാഹികളായ രാജൻ ചെമ്പകം, തോമസ് പുത്തൻപുരയ്ക്കൽ, സണ്ണി പുതുപ്പറമ്പിൽ, സ്റ്റാൻലി പ്ളാംപറമ്പിൽ, ആന്റണി കളത്തൂപറമ്പിൽ, വർഗീസ് പാലക്കിൽ, ബാബു മേക്കാട്ട്, ജോയി പുളിക്കൽ, തോമസ് ആനക്കല്ലുങ്കൽ, മാർഗരറ്റ് തേവിടിയിൽ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഫാ. തോമസ് നാഗപറമ്പിൽ (രക്ഷാധികാരി), ഷാജി കണ്ടത്തിൽ (ജനറൽ കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.