കേരള എൻവയോൺമെന്റൽ ഫെസ്റ്റ്; ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
1596980
Sunday, October 5, 2025 4:45 AM IST
തിരുവമ്പാടി: കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന കേരള എൻവയോൺമെന്റൽ ഫെസ്റ്റിന്റെ പ്രചാരണാർഥം തിരുവമ്പാടി ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ തിരുവമ്പാടി ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് നടത്തി.
ഫെസ്റ്റിന്റെ പ്ലക്കാർഡുകൾ പിടിച്ച് എല്ലാവരെയും ഫെസ്റ്റിലേക്ക് ക്ഷണിച്ചുകൊണ്ടാണ് ഫ്ലാഷ് മോബ് അവസാനിച്ചത്. വിദ്യാർഥികളായ ഇവ എയ്ഞ്ചൽ, മരിയ റോസ് സോബിൻ, ശ്രീനന്ദ സന്തോഷ്, ഫിയോനാ സുബിൻ, പൂജ ജെനിൽ, തേജശ്രീ, ഡിയോണ മരിയ സാബു തുടങ്ങിയവർ നേതൃത്വം നൽകി.
ഫ്ലാഷ് മോബിൽ പങ്കെടുത്ത എല്ലാവർക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ പ്രഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ദീപ, ഹരിത ഭവനം കോഓർഡിനേറ്റർ സിസ്റ്റർ മരിയ, സ്കൗട്ട് മാസ്റ്റർ ജിൻസ് മാത്യു, പോലീസ് ഓഫീസർമാരായ പി. ബിബിൻ ലാൽ, ടി. അൻവർ, ഫെസ്റ്റിന്റെ പ്രോഗ്രാം കൺവീനർ സരസ്വതി ബിജു, മിനി ചന്ദ്രൻ, ബിജു മലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.