കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിശോധനാ റിപ്പോര്‍ട്ട് ഉടന്‍
1597694
Tuesday, October 7, 2025 7:23 AM IST
കോഴിക്കോട്: കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ടെർമിനലിന്റെ ബലക്ഷയ പരിശോധന പൂർത്തിയായി. തിരുവനന്തപുരം ബാൾട്ടൻഹിൽ എന്‍ജിനിയറിംഗ് കോളജ് അസി. പ്രഫ. സി.ജെ. കിരണിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടു മാസത്തിനകം കെടിഡിഎഫ്സിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പ്രോഫോ മീറ്റർ ഉപയോഗിച്ച് സ്കാൻ ചെയ്ത് കെട്ടിടത്തിന്റെ പില്ലറുകൾക്കും കോൺക്രീറ്റിനും ഉപയോഗിച്ച കമ്പി പരിശോധിച്ചു.
ലാബ് പരിശോധനക്കായി കോൺക്രീറ്റിന്റെ കോറും സംഘം ശേഖരിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ബലക്ഷയം പരിശോധിക്കാനും അറ്റകുറ്റപ്പണിക്ക് എത്ര തുക വേണ്ടിവരുമെന്ന് നിശ്ചയിക്കാനും ബാൾട്ടൻഹിൽ എന്‍ജിനിയറിംഗ് കോളജ് സംഘത്തെ നിയോഗിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി കെടിഡിഎഫ്സിക്ക് നിർദേശം നൽകിയത്.