മുസ്ലീം ലീഗ് ഗ്രാമയാത്രയ്ക്ക് തുടക്കമായി
1597702
Tuesday, October 7, 2025 7:23 AM IST
കൂരാച്ചുണ്ട്: ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശേരി മണ്ഡലം ഗ്രാമ യാത്രയ്ക്ക് കൂരാച്ചുണ്ടിൽ തുടക്കമായി. ജില്ലാ യുഡിഎഫ് കൺവീനർ അഹമദ് പുന്നക്കൽ യോഗം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.എസ്. ഹമീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി ഒ.കെ. നവാസ്, പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ അമ്മദ്, ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഉമർ മൗലവി, അഡ്വ. എ.വി അൻവർ, മണ്ഡലം ഭാരവാഹികളായ സാജിദ് കോറോത്ത്, അഹമ്മദ് കോയ, സലാം, ഒ.എസ് അസീസ്, തുടങ്ങിയവർ പ്രസംഗിച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് മുസ്ലീം ലീഗ് ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും പങ്കെടുത്തു.