ഗ്രാമീണ പഠന ശിബിരത്തിന് തുടക്കമായി
1597363
Monday, October 6, 2025 5:02 AM IST
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ എംഎസ്ഡബ്ല്യു ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ഗ്രാമീണ പഠന ശിബിര ക്യാമ്പിന് കൊടുവായൂര്‍ എല്ലോറ ഫൗണ്ടേഷനില്‍ തുടക്കമായി. കെ. ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രേമ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പൽ ഫാ.ഡോ. ബിജു ജോസഫ്, പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ പി. ശാന്തകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു സച്ചിദാനന്ദന്, പതിനെട്ടാം വാര്‍ഡ് മെമ്പര്‍ ആര്. കുമാരി, ദേവഗിരി കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം തലവന്‍ ഫാ. ബിനോയ് പോള്‍, എല്ലോറ ഫൗണ്ടേഷന് സിഇഒ എം.ആര്. ഹരിപ്രസാദ് എന്നിവര്‍ സംസാരിച്ചു.