ചെറുമത്സ്യങ്ങള്‍ പിടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും
1597698
Tuesday, October 7, 2025 7:23 AM IST
കോഴിക്കോട്: ചെറുമത്സ്യങ്ങള്‍ പിടിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. ജില്ലാതല ഫിഷറീസ് മാനേജ്മെന്റ് കൗണ്‍സില്‍ യോഗത്തിലാണ് മുന്നറിയിപ്പ്. അനുവദനീയമായ അളവിലും ചെറിയ കണ്ണിയുള്ള വല ഉപയോഗിച്ചും മത്സ്യബന്ധനം നടത്തുന്നത് തടയാനും നിബന്ധനകള്‍ പാലിക്കാത്ത യാനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.