പോത്തുകുട്ടി വിതരണം നടത്തി
1596971
Sunday, October 5, 2025 4:45 AM IST
കൂടരഞ്ഞി: പഞ്ചായത്തിന്റെ പോത്തുകുട്ടിയെ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയ്, പഞ്ചായത്ത് അംഗങ്ങളായ ബാബു മൂട്ടോളി, സീന ബിജു, ബോബി ഷിബു, കൂമ്പാറ വെറ്ററിനറി സർജൻ ഡോ. പി.പി. ബിനീഷ്, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ജസ്വിൻ തോമസ്, പി.കെ. മിനി തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്ത് പരിധിയിലെ 140 ഗുണഭോക്താക്കൾക്ക് പതിനാറായിരം രൂപ വിലമതിക്കുന്ന ഓരോ പോത്തിൻ കുട്ടി വീതം സബ്സിഡി നൽകി വിതരണം ചെയ്യുന്നതാണ് പദ്ധതി.