മോഷണം പതിവാകുന്നു
1596978
Sunday, October 5, 2025 4:45 AM IST
കോടഞ്ചേരി: പൂളപ്പാറ അച്ചൻകടവ് ഭാഗത്ത് മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം അച്ചൻ കടവിൽ താമസിക്കുന്ന കരിമഠം ജോയിയുടെ കമുകിൻ തോട്ടത്തിൽ നിന്ന് ഏകദേശം 20 കുല അടയ്ക്കയാണ് മോഷണം പോയത്.
സമീപത്തെ വീടിന്റെ പിറകിൽ കൂട്ടിയിട്ടിരുന്ന തേങ്ങയും പൂളപ്പാറയിൽ താമസിക്കുന്ന കാനിച്ചികുഴിയിൽ ജെയിംസിന്റെ പുതുതായി നിർമിച്ച കിണറ്റിൽ ഇട്ടിരുന്ന പമ്പ് സെറ്റും മോഷണം പോയിട്ടുണ്ട്. കോടഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.