പാളയം മാര്‍ക്കറ്റ് മാറ്റരുത്: കെവിവിഇഎസ്
1596979
Sunday, October 5, 2025 4:45 AM IST
കോഴിക്കോട്: പാളയം പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റി നിലവിലുള്ള വ്യാപാരികളെ വഴിയാധാരമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ( കെവിവിഇഎസ് ) ജില്ലാസെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
പാളയം പച്ചക്കറി മാര്‍ക്കറ്റും അതിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഫ്രൂട്സ് മാര്‍ക്കറ്റും മറ്റ് ചെറുതും വലുതുമായ നിരവധി വ്യാപാരസ്ഥാപനങ്ങള്‍ക്കും വലിയ ആഘാതമാണ് ഈ നീക്കംകൊണ്ട് ഉണ്ടാകാന്‍ പോകുന്നത്.
ജില്ലാപ്രസിഡന്റ് പി.കെ. ബാപ്പുഹാജി അധ്യക്ഷത വഹിച്ചു. ജില്ലാജനറല്‍ സെക്ര ട്ടറി വി. സുനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാട്രഷറര്‍ ജിജി കെ. തോമസ്, എം.കെ. ഗംഗാധരന്, എം. അബ്ദുള്‍സലാം, അഷ്റഫ് മൂത്തേടത്ത്, എ.വി.എം. കബീര്‍, മണിയോത്ത് മൂസ ഹാജി,
അമീര്‍ മുഹമ്മദ് ഷാജി, റഫീഖ് മാളിക, എം.ബാബുമോന്, മനാഫ് കാപ്പാട്, യു.അബ്ദുറഹിമാന്, കെ. ടി.വിനോദന്‍, സുരേഷ്ബാബു കൈലാസ്, രാജന് കാന്തപുരം, ഷംസുദ്ദീന് കുമ്മന, എ.കെ. മന്‍സൂര്‍, എം.ഷാഹുല്‍ഹമീദ് എന്നിവര്‍ സംസാരിച്ചു.