കേരളോത്സവം സമാപിച്ചു
1597707
Tuesday, October 7, 2025 7:23 AM IST
കുന്നമംഗലം: കലാ, കായിക പ്രതിഭകൾ മാറ്റുരച്ച കുന്നമംഗലം പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഷബ്ന റഷീദ്, എൻ. ഷിയോ ലാൽ, സുരേഷ് ബാബു, സജിത ഷാജി, സി.എം. ബൈജു, നജീബ് പാലക്കൽ, കെ.കെ.സി. നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും, മെമന്റോകളും വിതരണം ചെയ്തു.