ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ടയർ ഊരിത്തെറിച്ചു
1597362
Monday, October 6, 2025 5:02 AM IST
താമരശേരി: ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ചു. താമരശേരി കത്തീഡ്രൽ പള്ളിക്ക് സമീപത്തുവച്ചാണ് സംഭവം. ടയർ ഊരിത്തെറിച്ചത് അറിയാതെ മുന്നോട്ട് നീങ്ങിയ ലോറി ഡ്രൈവറെ മറ്റു വാഹനത്തിൽ സഞ്ചരിച്ചവർ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ലോറി നിർത്തി പരിശോധിച്ച ശേഷം ടയർ തെറിച്ചുവീണുവെന്ന് പറയുന്ന ഭാഗത്ത് തെരച്ചിൽ നടത്തിയെങ്കിലും ടയർ കണ്ടെത്താനായില്ല. ലോറി ഡ്രൈവർ താമരശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.