അത്തോളിയില്‍ വര്‍ക്ക്ഷോപ്പില്‍ കാറിനു തീപിടിച്ചു
1597696
Tuesday, October 7, 2025 7:23 AM IST
അത്തോളി: ബോഡി വര്‍ക്ക്ഷോപ്പില്‍ കാറിനു തീപിടിച്ചു. കൊങ്ങന്നൂര് കരിമ്പയില്‍ പ്രഫഷണല്‍ ബോഡി വര്‍ക്ക്ഷോപ്പിലെ ഷെഡ്ഡില്‍ സര്‍വീസിനായി നിര്‍ത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്.
വര്‍ക്ക് ഷോപ്പിനകത്തെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചാണ് അപകടമുണ്ടായത്. ആളപായമില്ല. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. ഗോഡൗണിനകത്തെ മറ്റു വാഹനങ്ങള്‍ മാറ്റി. അത്തോളി പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.