കൂ​രാ​ച്ചു​ണ്ട്: പേ​രാ​മ്പ്ര ഉ​പ​ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള ക​ല്ലാ​നോ​ട് ജൂ​ബി​ലി സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കും. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജി​നോ ചു​ണ്ട​യി​ൽ മു​ഖ്യാ​തി​ഥി​യാ​കും. പേ​രാ​മ്പ്ര ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​വി പ്ര​മോ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. നാ​ളെ മേ​ള സ​മാ​പി​ക്കും.