വൈഎംസിഎ ആദരിച്ചു
1597372
Monday, October 6, 2025 5:27 AM IST
തിരുവമ്പാടി: തിരുവമ്പാടി വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരി കെ.ടി. ത്രേസ്യയെ ആദരിച്ചു. വൈഎംസിഎയുടെ സ്ഥാപക അംഗങ്ങളിലൊരാളായ പി.എ. ജോർജ് പുളിയിലക്കാട് പൊന്നാട അണിയിച്ചു. വൈഎംസിഎ പ്രസിഡന്റ് ജോസ് തോമസ് പെണ്ണാപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സാലസ് മാത്യു, പി.എ. ജോർജ് പുളിയിലക്കാട്ട്, പി.പി. സണ്ണി, ബാബു ജോസഫ്, പി.എ. മത്തായി, ജോസ് ആലക്കൽ, കെ.ടി. ത്രേസ്യ, കെ.ടി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. സി.കെ. ദേവസ്യ, ബാജി ജോസഫ് നേതൃത്വം നൽകി.