സ്റ്റാർകെയർ ഹോസ്പിറ്റലിന് സർവീസ് എക്സലൻസ് അവാർഡ്
1597365
Monday, October 6, 2025 5:02 AM IST
കോഴിക്കോട്: സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷ്വറൻസ് കമ്പനിയുടെ "സർവീസ് എക്സലൻസ് അവാർഡ്' കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിന് ലഭിച്ചു. ഇൻഷ്വറൻസ് പരിരക്ഷയുള്ള രോഗികൾക്ക് മികച്ച പരിചരണം ലഭ്യമാക്കിയതിനുള്ള അംഗീകാരമായാണ് പുരസ്കാരം ലഭിച്ചത്. തടസങ്ങളില്ലാതെ സുഗമമായുള്ള ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതിൽ ആശുപത്രി കാണിക്കുന്ന അചഞ്ചലമായ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് വാർത്താകുറിപ്പിൽ പറഞ്ഞു.
ഒരു പതിറ്റാണ്ടായി 30,000-ത്തിലധികം ഇൻഷ്വറൻസ് അംഗങ്ങൾക്ക് സ്റ്റാർകെയർ ഹോസ്പിറ്റൽ മികച്ച ചികിത്സ നൽകിയിട്ടുണ്ട്. ഒരു വിശ്വസ്ത ആരോഗ്യ പങ്കാളിയായി സ്റ്റാർകെയറിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതാണ് ഈ പുരസ്കാരം. രോഗി-കേന്ദ്രീകൃത സേവനങ്ങൾ നൽകുന്നതിലുള്ള സ്റ്റാർകെയർ ഹോസ്പിറ്റലിന്റെ സമർപ്പണമാണ് അതിന്റെ മികച്ച പ്രവർത്തനത്തിൽ പ്രതിഫലിക്കുന്നത്.
വളരെ ലളിതമാക്കിയ ഡിസ്ചാർജ് പ്രക്രിയ, കിടത്തി ചികിത്സയിലുള്ള രോഗികൾക്കായി സമഗ്രമായ ഹോം കെയർ പിന്തുണ തുടങ്ങി ആശുപത്രിക്ക് അകത്തും പുറത്തും പരിചരണം തടസമില്ലാതെ തുടരുന്നുവെന്ന് ഹോസ്പിറ്റൽ ഉറപ്പാക്കുന്നുവെന്നും വാർത്താ കുറിപ്പിൽ പറഞ്ഞു.